തൃശൂർ: ശക്തൻ തന്പുരാൻ മാർക്കറ്റിലെ മീറ്റ് ജീസസ് പ്രെയർ ടീമിന്റെ ബൈബിൾ കണ്വൻഷൻ ദൈവശബ്ദം-2025ന്റെ പന്തൽ കാൽനാട്ടുകർമം മുൻ കരിസ്മാറ്റിക് ഡയറക്ടർ ഫാ. ബിജു പാണേങ്ങാടൻ നിർവഹിച്ചു.
അസി. കരിസ്മാറ്റിക് ഡയറക്ടർ ഫാ. സിന്റോ പൊന്തെക്കൻ, ഫാ. ആന്റണി (ട്രിനിറ്റി ആശ്രമം, അരണാട്ടുകര), ക്രിസ്തുരാജ് ഭവൻ ഡയറക്ടർ ഫാ. സജു തളിയൻ, ഫാ. തോബിത്ത് സിഎംഐ, ഫാ. ജോഷി (ചെന്നായ്പാറ ആശ്രമം) എന്നിവർ പങ്കെടുത്തു.
വയനാട് അനുഗ്രഹ ധ്യാനകേന്ദ്രത്തിലെ ഫാ. മാത്യു വയലാമണ്ണിലിന്റെ നേതൃത്വത്തിൽ നവംബർ 15 മുതൽ 19 വരെ രാവിലെ ഒൻപതുമുതൽ വൈകീട്ടു നാലുവരെയും വൈകീട്ട് അഞ്ചുമുതൽ ഒൻപതുവരെയും ഇക്കണ്ടവാര്യർ റോഡിനു സമീപം ജോണ് പോൾ നഗറിലാണു കണ്വൻഷൻ.